അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13 ന്‌ മാറ്റി വയ്‌ക്കാന്‍ സാധ്യതയില്ല

August 22, 2020 - 10:56 am

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പരീക്ഷകള്‍ സെപ്‌തംബര്‍ 13ന്‌ നടക്കും. പരീക്ഷ മാറ്റിവെക്കാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍. നീറ്റ്‌ പരീക്ഷയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കോവിഡ്‌ നിയന്ത്രണം പാലിച്ചകൊണ്ട്‌ പരീക്ഷകള്‍ നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

8,58,273 വിദ്യാര്‍ത്ഥികളാണ്‌ നീറ്റ്‌ പരീക്ഷക്കായി അപേക്ഷിച്ചിട്ടുളളത്‌ . അതില്‍ 6,49,233 പേരും അഡ്‌മിറ്റ്‌കാര്‍ഡുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌തുകഴിഞ്ഞിട്ടുണ്ട്‌. കോവിഡ്‌ വ്യാപന ത്തിന്‍റെ പശ്ചാത്തലത്തില്‍ വാഹന സൗകര്യത്തിന്‍റെ അപര്യാപ്‌തത മൂലം പരീക്ഷാ കേന്ദ്രം മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട്‌ ചുരുക്കം ചില പരാതികള്‍ ലഭിച്ചിട്ടുളളതായി അധികൃതര്‍ പറഞ്ഞു. 99.07 ശതമാനം പേര്‍ക്കും അവര്‍ ആവശ്യപ്പെട്ട കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷയെഴുതാന്‍ അവസരം നല്‍കിയിട്ടുണ്ട്‌. കേന്ദ്രം മാറ്റി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുളളത്‌ ഇതുവരെ 120 പേര്‍ മാത്രമാണ്‌. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ 5 തവണവരെ കേന്ദ്രം മാറ്റാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തിലെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക്കുകളും കയ്യുറകളും വിതരണം ചെയ്യും. പരീക്ഷക്കുമുമ്പും ശേഷവും കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. സാമൂഹിക അകലം പാലിച്ചും മാത്രമായിരിക്കും പരീക്ഷ നടത്തുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *