റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘നാഗവല്ലി’ മിനി സ്ക്രീനിൽ; ‘മണിച്ചിത്രത്താഴ്’ സീരിയലാകുന്നു

August 20, 2020 - 10:39 pm

കൊച്ചി: നാഗവല്ലിയായി ശോഭന തകർത്തഭിനയിച്ച് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഫാസിൽ ചിത്രം ‘മണിച്ചിത്രത്താഴ്’ സീരിയലാകുന്നു. സീരിയല്‍ നിര്‍മ്മാതാവ് ഭാവച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ്നു പിന്നിൽ എന്നാണ് അറിയുന്നത്.

”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്” എന്ന് ജയകുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

മധു മുട്ടത്തിൻ്റെ തിരക്കഥയിൽ വന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തകര്‍പ്പന്‍ വിജയം നേടിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളും ഹിറ്റായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *