പാലക്കാട് : ഐ. എച്ച്. ആര്. ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ 50 ശതമാനം സീറ്റുകളിലെ ഡിഗ്രി കോഴ്സുകളിലേക്ക് http://ihrd.kerala. gov.in/cascap ല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ് സി /എസ് ടി 150 രൂപ) രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം ഓഗസ്റ്റ് 22 നകം വടക്കഞ്ചേരി കോളേജില്‍ ലഭിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in ലോ 04922255061 നമ്പറിലോ ബന്ധപ്പെടാം.

