ജീവാംശമായ് കുഞ്ഞ്.. അച്ഛനായ സന്തോഷത്തിൽ കൈലാസ് മേനോൻ

കൊച്ചി: ‘കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. താനൊരു ആൺകുഞ്ഞിൻ്റെ പിതാവായെന്നും 17-08-2020 രാവിലെ 10.55-നാണ് കുഞ്ഞ് ജനിച്ചതെന്നും കൈലാസ് മേനോൻ പോസ്റ്റുകളിലൂടെ അറിയിച്ചു.

”ഞങ്ങളുടെ മകന്‍ വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍ തുടങ്ങി എന്നാണ് കൈലാസ് കുറിച്ചിരിക്കുന്നത്.
ഭാര്യ അന്നപൂര്‍ണ‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പമാണ് കുറിപ്പ്. സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരും കൈലാസിന് ആശംസകള്‍ അറിയിച്ച് എത്തി.

ജീവാംശമായ് എന്ന തീവണ്ടിയിലെ ഗാനത്തിന് സംഗീതം ഒരുക്കിയാണ് കൈലാസ് മേനോന്‍ ഏറെ ശ്രദ്ധേയനായത്. ഫൈനല്‍സ്, ഇട്ടിമാണി, ഇടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതം സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്

2009 ലാണ് അന്നപൂര്‍ണയെ കൈലാസ് വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും മുമ്പും വൈറലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →