റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോർജുകുട്ടി വീണ്ടുമെത്തുന്നു ദൃശ്വം 2 ചിത്രീകരണം ഉടൻ ആരംഭിക്കും

August 18, 2020 - 9:40 am

കൊച്ചി: ജോർജു കുട്ടിയായി വീണ്ടും മോഹൻലാൽ. ദൃശ്യം 2 ഷൂട്ടിങിന് തയ്യാറെടുടുക്കുകയാണ്. ചെന്നൈയിൽ നിന്നും കേരളത്തിലെത്തിയതിനു ശേഷം ക്വാറൻറീനിലായിരുന്നു സൂപ്പര്‍താരം. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഷൂട്ടിംഗ് എത്രയും വേഗം ആരംഭിക്കും. സെപ്റ്റംബര്‍ 7ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.

ജോർജു കുട്ടിയുടെ ലുക്കിലുള്ള പുതിയ ഫോട്ടോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, അന്‍സിബ ഹസ്സന്‍, എസ്‌തേര്‍ അനില്‍, സിദ്ധീഖ്, ആശ ശരത്, കലാഭവന്‍ ഷാജോണ്‍ എന്നിവരും അഭിനയിക്കും. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *