റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗൗരി കിഷന് അനുഗ്രഹീത സമ്മാനം നൽകി സണ്ണി വെയ്ൻ…

August 18, 2020 - 9:30 am

കൊച്ചി: 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിൽ തൃഷയുടെ ബാല്യകാലം അഭിനയിച്ച ഗൗരി കിഷന് ജന്മദിന സമ്മാനമേകി സണ്ണി വെയ്ൻ. ഗൗരിയുടെ ചിത്രങ്ങൾ അടങ്ങിയ ഒരു വീഡിയോയാണ് സണ്ണി വെയ്ൻ പിറന്നാൾ സമ്മാനമായി നൽകിയത്. ഇരുവരും ജോഡികളാകുന്ന ‘അനുഗ്രഹീതൻ ആൻ്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ മുഹൂർത്തങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. സൂപ്പർ ഹിറ്റ് തമിഴ് ചിIത്രം 96 ൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ച ഗൗരി ജി കിഷന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

അനുഗ്രഹീതന്‍ ആന്റണി’യിൽ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമാണ് ഗൗരി. ഗൗരി നായികയായി മലയാളത്തിലെത്തുന്ന ആദ്യ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാനം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം നിര്‍വഹിക്കുന്നു.
സണ്ണി വെയ്നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു, മുത്തുമണി തുടങ്ങിയവരാണ് അഭിനേതാക്കൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *