റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പറഞ്ഞ നുണകള്‍ ഓര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടോ എന്ന് ട്രംപിനോട് പത്രപ്രവര്‍ത്തകന്‍, ഒഴിഞ്ഞ് മാറി ട്രംപ്: വൈറലായി വിഡിയോ

August 16, 2020 - 9:50 am

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയോട് പറഞ്ഞ നുണകള്‍ ഓര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടോ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് വഴുതി മാറി ട്രംപ്. ചോദ്യവും ട്രംപിന്റെ നടപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറ്റ് ഹൗസ് പ്രസ് മുറിയില്‍ വെച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യോത്തരവേളയിലായിരുന്നു ഹഫിങ്ടണ്‍ പോസ്റ്റ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ പുനെ സ്വദേശി എസ്വി ദാതെയുടെ ചോദ്യം.

ചോദ്യം ആവര്‍ത്തിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കന്‍ ജനതയോട് പറയുന്ന നുണകള്‍, വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ എന്നിവയില്‍ കുറ്റബോധം ഉണ്ടോ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. എന്നാല്‍ ചോദ്യം മനസിലാകാത്തതുപോലെ അത്ഭുതത്തോടെ ആര് എന്ന് ചോദിച്ച ട്രംപ് ചോദ്യത്തെ അഭിമുഖീകരിക്കാതെ അടുത്ത മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിലേക്ക് തിരിയുകയായിരുന്നു.
ചോദ്യത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളെത്തുന്നുണ്ട്. ലിബറല്‍ ഇടങ്ങളില്‍ നിന്നും ദാതെയുടെ ധീരതയ്ക്ക് അഭിനന്ദനമെത്തിയപ്പോള്‍ ഇത് ട്രംപിനെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയ ശ്രമമാണെന്ന് ട്രംപ് ആരാധകര്‍ തിരിച്ചടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *