റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷണം പോലും ഉപേക്ഷിച്ച് പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു

August 14, 2020 - 12:18 pm

അമരാവതി: ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു.

ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അതിസാരത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കിയതോടെ ശരീരത്തിലുണ്ടായ നിര്‍ജലീകരണം മൂലമാണ് കുട്ടി അസുഖബാധിതനായത്. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ത്ഥി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണായതോടെ മുഴുവന്‍ സമയവും പബ്ജി കളിച്ചിരിപ്പായിരുന്നു.
വിദ്യാര്‍ത്ഥിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *