റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുമായി രാമജന്മഭൂമി ക്ഷേത്ര ശിലാസ്ഥാപനത്തിന് വേദി പങ്കിട്ട ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു.

August 13, 2020 - 12:34 pm

ലഖ്നൌ: രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ശിലാന്യാസ ചടങ്ങിൽ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്റ്റേജ് പങ്കിട്ടിരുന്നു. ചടങ്ങു കഴിഞ്ഞ് എട്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ശിലാന്യാസ ചടങ്ങ് നടന്നത്. ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി പമ്പത് റായി എന്നിവരാണ് സ്റ്റേജ് പങ്കിട്ട മറ്റുള്ളവർ. സാമൂഹ്യ അകലം പാലിച്ചിരുന്നില്ല.

ചടങ്ങിന് രണ്ടു ദിവസം മുമ്പ് പൂജാരി പ്രദീപ് ദാസിനും രാമജന്മഭൂമിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *