റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ മാധ്യമ സ്ഥാപന ഉടമയടക്കം ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തു

August 11, 2020 - 10:28 am

ഹോങ്കോങ്: നെക്സ്റ്റ് ഡിജിറ്റിൽ ഉടമയും പ്രമുഖ മാധ്യമമായ ആപ്പിൾ ഡെയ്ലിയുടെ അമരക്കാരനുമായ ജിമ്മി ലായി യെയും എട്ട് ജീവനക്കാരെയുമാണ് അറസ്റ്റ ചെയ്തത്.

രാജ്യത്ത് ജൂൺ 30-ന് നടപ്പാക്കിയ പുതിയ സുരക്ഷാ നിയമ പ്രകാരം ആദ്യമായാണ് മാധ്യമ സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാവുന്നത്.

ഹോങ്കോങിലെ ചൈനീസ് നടപടിയെ എതിർക്കുന്ന മാധ്യമ സ്ഥാപനമാണിത്.

ചൈനീസ് സർക്കാരിനെ കളങ്കപ്പെടുത്തുവാൻ വിദേശ ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ലായിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവ് മാർക്ക് സൈമൺ പറഞ്ഞു.

അറസ്റ്റിലായവരിൽ 23 വയസുകാരനും 72 കാരനുമുള്ളതായി ഹോങ്കോങ് പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഉടമ അറസ്റ്റിലായതോടെ നെക്സ്റ്റ് ഡിജിറ്റലിൻ്റെ ഓഹരി മൂല്യത്തിൽ 200 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *