റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനിലെ ദൗസയില്‍ ബധിരയും മൂകയുമായ പതിനേഴ് കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.

August 11, 2020 - 10:45 am

രാജസ്ഥാന്‍: ബധിരയും മൂകയുമായ 17 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്ത 5 അംഗം സംഘത്തിലെ മൂന്ന് പേർ പിടിയിലായി.

2020 ഓഗസ്റ്റ് നാലിനായിരുന്നു കടയിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ പോയ കുട്ടിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്.

കൂട്ട ബലാത്സംഗത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് വിവരം കുട്ടി അമ്മയെ അറിയിച്ചത്.

ഇവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തട്ടിക്കൊണ്ട് പോകൽ, പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മറ്റ് രണ്ട് പ്രതികളും ഉടനെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *