തിരുവനന്തപുരം : ഹെല്‍ത്ത് ഡയറക്ടേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാര്‍ (54) ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്തു നിന്നും കണ്ടെടുത്തു. ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗം പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വച്ചശേഷമാണ് ആറ്റില്‍ചാടിയത്.
സഹപ്രവര്‍ത്തകന്‍റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരമണിയോടെ ഇദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ആറ്റുതീരത്ത് ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയതാകാം എന്ന നിഗമനത്തില്‍ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.



