റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : പുത്തൂര്‍ വില്ലേജ് ഓഫീസര്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനി രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഖെരാവോ ചെയ്യുന്നതിനിടയിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് ഇവര്‍   ആത്മഹത്യ ശ്രമം   നടത്തിയത് . പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യാ ശ്രമം . ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റുള്‍പ്പടെ എട്ടുപേര്‍ ക്കെതിരെ പൊലീസ് കേസെടുത്തു .  ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടു ത്തല്‍, ത ടഞ്ഞുവയ്ക്കല്‍ ,ഉള്‍പ്പടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.   വര്‍ഷങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ പീഡിപ്പിക്കുകയാണെന്ന് വില്ലേജ് ഓഫീസര്‍ മൊഴിനല്‍കി. 

 ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍വില്ലേജ് ഓഫീസറെ ഖെരാവോ ചെയ്തത്.    അവരുടെ രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കാത്തതാണ് തന്നെ ദ്രോഹിക്കാന്‍ കാരണമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇവരുടെ നില തൃപ്രികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *