റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഭിന്നശേഷി പരിശീലന കേന്ദ്രം തുറന്നു

August 6, 2020 - 7:41 pm

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 20 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിശീലനകേന്ദ്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് വി ആര്‍ സരള അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനായി തയ്യല്‍ മെഷീന്‍ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശങ്കരനാരായണന്‍, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സദീപ് ജോസഫ്, ചേര്‍പ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ടി സണ്ണി, ബ്ലോക്ക് മെമ്പര്‍മാര്‍, കുടുംബശ്രീ മിഷന്‍ എഡിഎം രാധാകൃഷ്ണന്‍, ഡിപിഎം ഷബാന, ബിഡിഓ ലേഖ, ബഡ്സ് സ്‌കൂള്‍ പ്രധാനാധ്യാപിക ശോഭ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6743/-Disability-Training-Center-opened-at-Venginisseri.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *