പത്തനംതിട്ട : ചിറ്റാർ സ്വദേശി മത്തായിയാ ണ് വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ചത്. മത്തായിയെ വാടക വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2020 ജൂലൈ 28നാണ് ഇയാളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. നിരീക്ഷണത്തിനായി സ്ഥാപിച്ച കാമറ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ചിറ്റാർ സ്റ്റേഷൻ അധികൃതർ അറസറ്റ് ചെയ്തത്. ചിറ്റാർ സ്വദേശി യാ യ അരുണിൻ്റെ മൊഴി പ്രകാരമാണ് മത്തായിക്കെതിരെ കേസ് എടുത്തത്. രാത്രി എട്ടോടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടതെങ്കിലും വനം വകുപ്പിൻ്റെ ജി ഡി യിൽ മരണം രാത്രി പത്തു മണിക്കെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട കോർട്ടിക് സെൽ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിൽ ജി.ഡിയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഗുരുനാഥൻ മണ്ണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും മറ്റൊരു വനപാലകനുമാണ് സംഭവ ദിവസം രാത്രി പത്തിന് ശേഷം ചിറ്റാർ സ്റ്റേഷനിൽ നിന്നും ജി.ഡി എടുത്തു കൊണ്ട് പോയതായും പിറ്റേന്ന് പുലർച്ചെ മൂന്നേ കാലോടെ ജി.ഡി സ്റ്റേഷനിൽ തിരികെ കൊണ്ട് എത്തിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
കേസിൻ അഞ്ച് പേരെ സ്ഥലം മാറ്റുകയും രണ്ട് പേരെ സസ്പെൻസ് ചെയ്തിട്ടുമുണ്ട്.
കേസിൽ പത്ത് വനപാലകരുൾപ്പെടെ മുപ്പത് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. മത്തായിക്കൊപ്പം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച രണ്ട് പേർ ഒളിവിലാണ്. മത്തായിയെ അരീക്കക്കാവിലെ വീട്ടിൽ നിന്നും വനപാലകർ കസ്റ്റഡിയിലെടുക്കുന്നത് കണ്ട യുവാവിൻ്റ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കേസിൽ നിർണ്ണായക സാക്ഷിയാക്കും.
ചിറ്റാർ വനം വകുപ്പ് സ്റ്റേഷനിലെ ഏഴ് വനപാലകർക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുക്കും കൂടാതെ മത്തായി കാമറ നശിപ്പിക്കുന്നത് കണ്ടെന്ന് വ്യാജമൊഴി നൽകിയ ചിറ്റാർ സ്വദേശി അരുണിനെതിരെ കേസ്സെടുക്കുമെന്നും ഡി.വൈ.എസ്.പി പ്രദീപ് കുമാർ പറഞ്ഞു.
ഒരു സ്റ്റേഷനിലെ ജി. ഡി പുറത്ത് കൊണ്ടു പോകുന്നത് നിയമ വിരുദ്ധമാണ ന്നിരിക്കെ ചിറ്റാർ സ്റ്റേഷനിലെ ജി .ഡി കരികുളം സ്റ്റേഷനിലേയ്ക്കും അവിടെ നിന്നും വടശ്ശേരിക്കര ഐ.ബി യിലേയ്ക്കും കൊണ്ടുപോയി. ഗുരുനാഥൻ മണ്ണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് ജി.ഡിയിൽ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വടശ്ശേരിക്കര റെയിഞ്ച് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്നാണ് ജി.ഡി ചിറ്റാറിൽ നിന്നും ഇവിടെയെത്തിച്ചത്. ഇതിൽ വനം വകുപ്പ് അന്വേഷണം നടത്തിയിട്ടുമില്ല.
മത്തായിയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് ആവശ്യപ്പെട്ടു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ കർഷകരും വനപാലകരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



