റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്കാരിയായ ഗവേഷക ഹൂസ്റ്റണിൽ കൊല്ലപ്പെട്ട കേസിൽ 29കാരൻ അറസ്റ്റിൽ

August 5, 2020 - 4:08 pm

ഹൂസ്റ്റണ്‍: ടെക്സാസിലെ പ്ളാൻ്റോ സിറ്റിയിൽ താമസിക്കുന്ന ശർമ്മിഷ്ഠ സെൻ (43) ആണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ശർമ്മിഷ്ഠയുടെ ജഡം ലെഗസി നദിക്കരയിൽ വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 29 കാരനായ ബകരി അബിയോന മോൻ ക്രിഫ് എന്നയാൾ പോലീസ് പിടിയിലായി. കൊലപാതക കാരണം വ്യക്തമല്ല.

കൊലപാതകം നടന്ന സമയത്ത് തന്നെ ലെഗസി ഡ്രൈവിന് അടുത്തുള്ള ഫ്ലാറ്റിൽ മോഷണവുമുണ്ടായി. രണ്ട് സംഭവങ്ങളും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഫാർമസിസ്റ്റായ ശർമ്മിഷ്ഠ തന്മാത്ര ജീവ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നതോടെപ്പം കാൻസർ രോഗികളെ പരിചരിച്ചു വരികയുമായിരുന്നു. ഇന്ത്യയിലെ ഇവരുടെ മേൽ വിലാസവും ഭർത്താവിൻ്റെയും മറ്റ് കുടുംബാംഗങ്ങളുടെയും വിവരം ലഭ്യമായി വരുന്നതേയുള്ളൂ. ഇവർക്ക് രണ്ട് മക്കൾ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *