റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഞ്ചിക്കോട് മൂന്നു അതിഥി തൊഴിലാളികള്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് ആരോപണം. പോലീസുകാർക്കെതിരെ കല്ലേറ്

August 4, 2020 - 8:43 am

പാലക്കാട് : കഞ്ചിക്കോട് 3 അതിഥി തൊഴിലാളികളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരിഓം കുണാല്‍, കൻഹായ് വിശ്വകർമ, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഐഐടി ക്യാമ്പസിലെ കരാർ തൊഴിലാളികളാണ് മരിച്ചത്. ട്രെയിൻ തട്ടി മരിച്ചതെന്നാണ് കസബ സി ഐ എൻ എസ് രാജീവ് പറഞ്ഞത്.

ഹരി ഓമിനെ സമീപവാസികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൊഴിലാളികൾ മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. ഐഐടി കാമ്പസിനകത്ത് മൃതദേഹം എത്തിച്ച പോലീസിനെ അതിഥി തൊഴിലാളികൾ തടഞ്ഞു. പോലീസിനെതിരെ കല്ലെറിഞ്ഞു. അഗ്നിരക്ഷാസേന യും പോലീസിനെയും വാഹനങ്ങളിൽ കയറി വാഹനങ്ങൾ തകർന്നു. പോലീസുകാർക്കും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. രണ്ടു പേരുടെ മൃതദേഹങ്ങൾ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *