കോലഞ്ചേരി: പാങ്കോട്ടില്‍ തിങ്കളാഴ്ച, 03-08-2020 രാത്രി എറണാകുളം കോലഞ്ചേരിയിൽ (75) കാരിയെ ക്രൂരമായി മൂന്നംഗ സംഘം ബലാൽസംഗം ചെയ്തു. മൂന്ന് പേരും ഇതരസംസ്ഥാനതൊഴിലാളികളാണ്. മൂന്നുപേരും പോലീസിന്‍റെ പിടിയിലായി. തനിച്ചുതാമസിക്കുന്ന ഈ സ്ത്രീയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ക്രൂരമായി മർദ്ദിച്ചതായി പോലീസ് പറയുന്നു. ശരീരം മുഴുവൻ കത്തി ഉപയോഗിച്ച് മാരകമായി കുത്തി മുറിവേൽപ്പിച്ചിട്ടുണ്ട്. സ്വകാര്യഭാഗം പോലും കുത്തി മുറിവേൽപ്പിച്ച നിലയിലാണ്. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്തില്‍ പലയിടങ്ങളിലും സിഗററ്റു വച്ച് പൊള്ളിച്ച പാടുകളുമുണ്ട്. വന്‍കുടലിന് പരിക്കേറ്റ വയോധിക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്.
ഓമന എന്ന ഒരു സ്ത്രീ പുകയിലയും ചായയും തരാമെന്നും പറഞ്ഞ് വീട്ടില്‍ കൊണ്ടുപോയി. കട്ടിലില്‍ ഇരുത്തി ചായയുണ്ടാക്കാന്‍ അടുക്കളയില്‍ പോയി. പ്രയമായ ഒരാള്‍ വന്നു കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു. അതിനുശേഷമാണ് ഉപദ്രവിച്ചതെന്ന് മകന്‍ പറയുന്നു. ഓമന ഓട്ടോറിക്ഷയില്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കി. വീണിട്ട് കമ്പി കുത്തിക്കയറിയെന്നാണ് ഓമന പറഞ്ഞത്. രക്തം ഒലിക്കുന്നതുകണ്ട് എന്തെന്ന് മനസിലാകാതെ ആശുപത്രിയില്‍ കൊണ്ടു പോയി എന്നും മകന്‍ പറയുന്നു.
വീണു കമ്പി കുത്തിക്കയറിയെന്നു പറഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോള്‍ സംശയം തോന്നി അമ്മയോട് ചോദിച്ചപ്പോഴാണ് ശാരീരികമായി ഉപദ്രവിച്ചതാണെന്ന് ഡോക്ടര്‍ മനസിലാക്കിയത്. വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്ന് പറയുന്നു. മൂത്രസഞ്ചി വരെ കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അടുത്ത 74 മണിക്കൂര്‍ വരെ ഒന്നും പറയാനാകില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ഭയകൊലക്കേസുപോലെ ക്രൂരമാണ് ആക്രമണമെന്നും ഡോക്ടര്‍ പറയുന്നു.
വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.




