റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പിഴ 10000

August 1, 2020 - 5:09 pm

ന്യൂ ഡല്‍ഹി: വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കുളള പിഴ പതിനായിരം രൂപയാക്കി ഉയര്‍ത്തി യുപി സര്‍ക്കാര്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു.  ഇതുസംബന്ധിച്ചുളള വിജ്ഞാപനം ഗതാഗത മന്ത്രലയം കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു.               

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം വാഹനം ഓടിക്കുന്നതിനിടെ ഫോണുപയോഗിക്കുന്ന ആള്‍ക്ക് അപകട സാധ്യത നാലിരട്ടിയാണ്.  റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ്  ഗതാഗതനിയമങ്ങള്‍ കൂടുതല്‍കര്‍ക്കശമാക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. നേരത്തെ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക്    ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *