റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് – 24ന് സുപ്രീംകോടതി കേസ് പരിഗണിക്കും

August 1, 2020 - 4:50 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന്  ആവശ്യപ്പെട്ട  നല്‍കിയ കേസ് സുപ്രീംകോടതി ഓഗസ്റ്റ് 24 ന് പരിഗണിക്കും.

മണ്‍സൂണ്‍ ശക്തമാകുന്ന ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിയായ റസല്‍ ജോയിയാണ്  സുപ്രീം കോടതിയെ സമീപിച്ചത്. കേരളം ഉള്‍പ്പടെയുളള കക്ഷികള്‍ക്ക് തങ്ങളുടെ നിലപാട് അറിയിക്കാമെന്ന് ജസ്റ്റീസ് എഎം ഖാല്‍വില്‍ക്കറിന്‍റെ ബെഞ്ച് വ്യക്തമാക്കി.           

എന്നാല്‍ സുപ്രീം കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തിലുളള അന്തിമ തീര്‍പ്പ് സുപ്രീം കോടതി ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *