റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് നിർദ്ദേശം നൽകിയത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായാൽ സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴയുണ്ടാകും.

ഓഗസ്റ്റ് 3 തിങ്കൾ 4 ചൊവ്വ എന്നീ ദിവസങ്ങളിലാണ് കനത്ത മഴ ഉണ്ടാവുക. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് നാല് വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പത്തനംതിട്ട , ആലപ്പുഴ . കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് . വയനാട് , കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *