റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഫാല്‍ ഫൈറ്റര്‍ വിമാനം പറത്തുന്നവരില്‍ ഒരു മലയാളിസാന്നിധ്യം; ഏറ്റുമാനൂര്‍ സ്വദേശി വിവേക് വിക്രം

July 31, 2020 - 8:36 am

കോട്ടയം: ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങിയ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയാന അംബാലയിലെ ഭൂതലം ചുംബിച്ചപ്പോള്‍ അതിലൊന്നിന്റെ അമരത്ത് ഒരു മലയാളിയുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ഇരട്ടാനയില്‍(ശിവജ്യോതി) മുന്‍ ഗവ. ജില്ലാ പ്ലീഡര്‍ ആര്‍ വി വിക്രമന്‍നായരുടേയും റബര്‍ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥ കുമാരിയുടേയും മകന്‍ വിവേക് വിക്രം ആയിരുന്നു അത്. ഇദ്ദേഹം 15 വര്‍ഷമായി വ്യോമസേനയുടെ ഭാഗമാണ്.

പഠനത്തില്‍ മിടുക്കനായിരുന്ന വിവേകിന്റെ ആഗ്രഹമനുസരിച്ചാണ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. പ്ലസ്2 പാസായി എന്‍ജിനീയറിങിനും മെഡിസിനും പ്രവേശനം ലഭിച്ചെങ്കിലും 2003ല്‍ പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. 2005ല്‍ എയര്‍ഫോഴ്‌സില്‍ അംഗമായി. ഒമ്പതുമാസം മുമ്പ് വിവേക് അടങ്ങുന്ന സംഘം റഫാല്‍ പറത്തലിന് പരിശീലനം നേടിയിരുന്നു. ഭാര്യ ഡോ. ദിവ്യ, മക്കളായ വിഹാന്‍, സൂര്യാസ് എന്നിവരോടൊപ്പം രാജസ്ഥാനിലാണ് താമസം. പാര്‍വതി സഹോദരിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *