റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി

July 31, 2020 - 8:30 am

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. 2014ല്‍ രാമനാഥപുരം ജില്ലയിലെ സയല്‍ഗുഡി സ്റ്റേഷന്‍ പരിധിയിലെ സയല്‍ഗുഡി സ്വദേശി തിരുപ്പതി(48)യെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പശുംപൊന്‍ ലിംഗ(36)ത്തെയാണ് പിടികൂടിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയശേഷം കേരളത്തിലേക്ക് കടക്കുകയായിരുന്നു. കലൂരിലും കടവന്ത്രയിലും വൈറ്റിലയിലുമായി പണിയെടുത്ത് കടത്തിണ്ണകളില്‍ കഴിയുകയായിരുന്നു ഇയാള്‍.

പ്രതി ഒളിവില്‍ പോയതുമൂലം വിചാരണ തടസ്സപ്പെട്ടതിനാല്‍ രാമനാഥപുരം എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരുന്നു. ഇയാളുടെ ഫോട്ടോയോ ഫോണ്‍ നമ്പരോ തമിഴ്‌നാട് പൊലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഒടുവില്‍ പൊലീസിന്റെ വാട്‌സ്ആപ്പ് വഴി വിവരമറിഞ്ഞ എറണാകുളം നോര്‍ത്ത് പൊലീസ് ഇയാളെ പൊറ്റക്കുഴി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസിന് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *