റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: കോവിഡ് കാലത്ത് ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം തീരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒഴിവാക്കാനാവാത്ത പരിപാടികള്‍ വന്നാല്‍ എന്തുചെയ്യും? ജൂലൈ 22ന് ആന്ധ്രയില്‍ നടന്ന ഒരു വിവാഹസദ്യയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുന്നത്. സാമൂഹിക അകലം പാലിച്ച് നിരത്തിയ ഊണുമേശകള്‍, പിപിഇ കിറ്റ് ധരിച്ച കുശിനി- വിളമ്പല്‍കാര്‍. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം സദ്യയെന്ന് വിവാഹടീമിന്റെ നിര്‍ബന്ധമാണ് ഹാളില്‍ നടന്ന കല്യാണത്തെ മാതൃകാ പരിപാടിയാക്കി മാറ്റിയത്.

150-200 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാനാണ് കേറ്ററിങ് സര്‍വീസുകാരോട് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി കേറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകള്‍ ധരിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. 12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച് എത്തിയത്. ജോലിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ച് ഉറപ്പുവരുത്തി. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങളൊന്നും തെറ്റിക്കാതെ ആയിരുന്നു വിവാഹം. നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടന്നതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *