റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്രസ അധ്യാപകനായ പിതാവ് പതിനാലു വയസുള്ള കുട്ടിയെ പീഢിപ്പിച്ചു. പീഢനം നടന്നത് അമ്മയുടെ അറിവോടെ.

July 20, 2020 - 11:17 pm

നീലേശ്വരം: കാസര്‍ക്കോഡ് നീലേശ്വരത്ത് പതിനാറുകാരിയെ മദ്രസാ അദ്ധ്യാപകനായ പിതാവും മറ്റു മൂന്നു പേരും ചേര്‍ന്ന് പീഢിപ്പിച്ച കേസില്‍ പിതാവിനേയും മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക സുള്ള്യ സ്വദേശിയാണ് പിതാവ്. പീഢനവിവരം ഒളിപ്പിച്ചതിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം അമ്മയും പ്രതിയായി.

പതിനാലാം വയസുമുതല്‍ പിതാവ് തന്നെ പീഢിപ്പിച്ചിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ടു മാസം മുമ്പ് കുട്ടി ഗര്‍ഭണിയായെന്നറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. ഇതറിഞ്ഞ കുട്ടിയുടെ അമ്മാമന്‍ കുട്ടിയോട് ചോദിച്ചറിഞ്ഞതിനുശേഷം കുട്ടിയെ കൊണ്ട് പോലീസില്‍ പരാതി നല്‍കിച്ചു. നേരത്തെ നാലു പീഢനകേസുകളില്‍ പ്രതിയാണ് കുട്ടിയുടെ അച്ഛനായ മദ്രസ അധ്യാപകന്‍.

അമ്മയുടെ അറിവോടെയാണ് കുട്ടിയെ പുറത്തുകൊണ്ടുപോയി പീഢനത്തിനിരയാക്കിയതെന്ന് കുട്ടി മൊഴിയില്‍ പറഞ്ഞു. മൂന്നു വർഷമായി പിതാവ് തന്നെ പീഢിപ്പിക്കുകയായിരുന്നുവെന്നും അമ്മയ്ക്ക് ഇത് അറിയാമായിരുന്നു എന്നും കുട്ടി പോലീസിനോട് വ്യക്തമാക്കി. ഇതില്‍ രക്ഷിതാക്കള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും പോലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *