റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യവ്യാപനം ആരംഭിച്ചതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഗുരുതരമായ സ്ഥിതിവിശേഷം നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും സംയോജിപ്പിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നടക്കുന്ന ജില്ല എന്ന നിലയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണു കടന്നുപോവുന്നത്. തീരദേശ മേഖലകളില്‍ അതിവേഗത്തിലാണ് രോഗവ്യാപനം ഉണ്ടാവുന്നത്.

കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാംപിള്‍ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. പുതുക്കുറിശ്ശിയില്‍ 75 സാംപില്‍ പരിശോധിച്ചപ്പോള്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ 83 സാംപിള്‍ പരിശോധിച്ചപ്പോള്‍ 15 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകിരിച്ചു. ഈ പ്രദേശങ്ങളില്‍ രോഗവ്യാപനം തീവ്രമായതിന്റെ അടയാളമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നുപേര്‍ക്ക് രോഗാണു സംക്രമണ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *