ന്യൂഡല്‍ഹി: കൊവിഡ് രോഗത്തിനെതിരേയുള്ള വാക്സിനായ കാന്‍ഡിഡേറ്റ് സികോവ്- ഡിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാക്കളായ സിഡസ് കാഡില. ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണ രോഗത്തെ കെട്ടുകെട്ടിക്കാനുള്ള വാക്സിന് ആദ്യമായി മാര്‍ക്കറ്റില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇക്കഴിഞ്ഞ 15ന് കമ്പനി തങ്ങളുടെ കൊവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ പ്രയോഗിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി ഡാറ്റാ റഗുലേഷന് സമര്‍പ്പിക്കാനാണ് പ്ലാന്‍.
പരീക്ഷണഫലങ്ങള്‍ നിരീക്ഷിച്ച് ഫലപ്രദമാണെന്നു തെളിഞ്ഞാല്‍ വാക്സിന് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കും. ഇതിന് ഏഴ് മാസമെടുക്കും. ലോകമെമ്പാടുമുള്ള മരുന്ന് നിര്‍മാതാക്കളുമായി സഹകരിച്ച് ഗവേഷണങ്ങള്‍ നടത്താനും തങ്ങള്‍ തയ്യാറാണെന്ന് കമ്പനി ചെയര്‍മാര്‍ പങ്കജ് ആര് പട്ടേല്‍ പറഞ്ഞു.

