തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിലെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി തേടി. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി നൽകിയ കത്തിന് കേരള പോലീസ് മറുപടി നൽകി. കേരളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. കേരളത്തിൽ 200ലധികം പേർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സജീവമായി ഉണ്ട് എന്ന വിവരമാണ് ദേശീയ അന്വേഷണ ഏജൻസി കേരള പോലീസ് നൽകിയിട്ടുള്ളത്. കേരളത്തിലെത്തുന്ന സ്വർണത്തിന്‍റെ ഒരു പങ്ക് തീവ്രവാദപ്രവർത്തന കേന്ദ്രങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിന് എല്ലാവിധ പിന്തുണയും കേരള പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.



