റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചുള്ള രാഷ്ട്രീയ സമരങ്ങൾക്ക് ഹൈക്കോടതിയുടെ കൂച്ചുവിലങ്ങ്

July 15, 2020 - 10:27 pm

കൊച്ചി: രാഷ്ട്രീയ താൽപര്യങ്ങളുടെയും യുദ്ധങ്ങളുടെയും ഭാഗമായി നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകളെ സമരരംഗത്തേക്ക് ആട്ടി തെളിയിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നീക്കങ്ങൾ കൂച്ചുവിലങ്ങിട്ടു ഹൈക്കോടതി ഇടപെട്ടു. ഇതുസംബന്ധിച്ച് പാർട്ടികൾക്ക് കോടതി നോട്ടീസ് അയച്ചു. സാമൂഹിക അകലം പാലിക്കാതെ ആൾക്കൂട്ടം രൂപീകരിക്കുന്ന പാർട്ടി നടപടികൾ കൊറോണ വ്യാപനത്തിനും സാമൂഹിക ഭീഷണിക്കും കാരണമാകുന്ന ഘട്ടത്തിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തിന് കാരണം ആകുന്ന വിധം നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടികളുടെ സമരങ്ങൾക്ക് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉത്തരവാദി ആയിരിക്കുമെന്ന് കോടതി പറഞ്ഞു. പത്തു പേരെ വച്ച് സമരംചെയ്യാന്‍ സാധിക്കുമെന്നുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം കേന്ദ്ര ഗവണ്‍മെന്‌റിന്റെ നിര്‍ദ്ദേശത്തിന്റെ എതിരാണെന്ന് കോടതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *