റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച്അറിയുന്നതിന് റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെജോയിന്റ്ഡയറക്ടര്‍ഡോ. എം.ഡി. ജെസ്സിജൂലൈ 15-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെകോള്‍സെന്ററില്‍കര്‍ഷകരുടെചോദ്യങ്ങള്‍ക്കുമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ : 0481 2576622.
റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷികര്‍ഷകരെസഹായിക്കും. മുഖ്യവിളയായറബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍വാഴ, കൈത, പച്ചക്കറികള്‍തുടങ്ങിയവകൃഷിചെയ്യാവുന്നതാണ്. വിളവെടുപ്പിനു മുമ്പുതന്നെ വരുമാനം നേടാന്‍ കര്‍ഷകന് ഇത്‌സഹായകമാകും. തോട്ടത്തില്‍റബ്ബറിനോടൊപ്പംദീര്‍ഘകാലവിളകളായകൊക്കോ, കാപ്പി, വാനില തുടങ്ങിയവയുംഔഷധസസ്യങ്ങളുംഇടവിളകളായികൃഷിചെയ്യാവുന്നതാണ്.  ഇതിനെകുറിച്ച്‌വിവിധ പരീക്ഷണനിരീക്ഷണങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ട്. ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതിനുംവേനല്‍കാലത്ത്മണ്ണില്‍ജലാംശം നിലനിര്‍ത്തുന്നതിനുംമണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും ബഹുവിളക്കൃഷിസഹായകമാണ്. 
റബ്ബര്‍ബോര്‍ഡിന്റെവിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ളവിവരങ്ങള്‍ബോര്‍ഡിന്റെകോട്ടയത്തുളളകേന്ദ്ര ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നുലഭിക്കും. കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയംഎല്ലാ പ്രവൃത്തിദിവസങ്ങളിലുംരാവിലെ 9.30 മുതല്‍വൈകുന്നേരം 5.30 വരെയാണ്.    

Share
അഭിപ്രായം എഴുതാം