റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി ; കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

July 13, 2020 - 5:43 pm

കോട്ടയം: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ജലന്തർ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കോട്ടയം സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫ്രാങ്കോയുടെ ജാമ്യം കോടതി റദ്ദാക്കി. കേസിന്‍റെ അവധിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഈ നടപടികൾ. കേസിന്റെ വിചാരണ അവസാനിപ്പിക്കണമെന്നും കുറ്റപത്രം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. വിചാരണ നടത്താൻ വേണ്ട തെളിവുകൾ കുറ്റപത്രത്തിലുണ്ട് എന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.

ബിഷപ്പിന്റെ ജാമ്യക്കാർക്കെതിരെ കോടതി കേസെടുത്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കോടതി ഉത്തരവിൽ ജാമ്യക്കാരോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *