കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത തന്നെ പ്രണയകാലത്ത് പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. അറുന്നൂറ്റിമംഗലം സ്വദേശിയാണ് ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസിന്റെ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വ്യത്യസ്ഥ സമുദായക്കാരായ ഇരുവരും പ്രണയത്തിലായത് യുവതിക്ക് 17 വയസുള്ളപ്പോഴായിരുന്നു. പ്രായപൂർത്തിയായ ശേഷം വിവാഹിതരായി. അടുത്തിടെ വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രണയകാലത്ത് ശാരീരികമായി പീഡിപ്പിച്ചതായ പരാതി പോലീസിൽ നൽകിയത്.
വിവാഹ ശേഷം വിദേശത്തേയ്ക്ക് പോയ യുവാവ് അവധിക്ക് നാട്ടിലത്തിയാലും ഭാര്യയുമായി അടുപ്പമില്ലാതെ കഴിയുകയായിരുന്നു.



