റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയില്‍നിന്ന് മറ്റ് രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവരെ വേട്ടയാടുന്ന പദ്ധതിയാണ് ഫോക്‌സ് ഹണ്ട് എന്ന് അമേരിക്ക

July 9, 2020 - 6:09 pm

ന്യൂയോര്‍ക്ക്: തങ്ങളുടെ പ്രവാസികള്‍ക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാര്‍ അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ഇതിനെ ചൈന വിശേഷിപ്പിക്കുന്നത് ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്നാണ്. ചൈനയില്‍നിന്ന് പലായനം ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടീവുകളെയും നിഴല്‍പോലെ പിന്തുടരാനായി ആറുവര്‍ഷം മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് ഫോക്‌സ് ഹണ്ട് ആരംഭിച്ചത്. ഫോക്‌സ് ഹണ്ടിനെ അന്താരാഷ്ട്ര അഴിമതിവിരുദ്ധ പ്രചാരണമായാണ് ചൈന വിശേഷിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയിലെ വിയോജിപ്പുകള്‍ അടിച്ചമര്‍ത്തലാണ് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനമെന്നും എഫ്ബിഐ ഡയറക്ടര്‍ റേ പറഞ്ഞു.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ എതിരാളികള്‍, വിമതര്‍, വിമര്‍ശകര്‍ എന്നിവരെയാണ് അവര്‍ പിന്തുടരുന്നത്. അമേരിക്കയില്‍ താമസിക്കുമ്പോള്‍പോലും ഈ ഫോക്‌സ് ഹണ്ട് ഇരകള്‍ ഭീഷണി നേരിടുകയാണ്. ചൈനയിലേക്ക് മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഉദ്ദേശിച്ച ഒരു ഫോക്‌സ് ഹണ്ട് നടക്കാതെ പോയാല്‍ അമേരിക്കയിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരു ദൂതനെ അയക്കും. അവരോടു പറയുന്ന കാര്യം ഇങ്ങനെയാണ്. നിങ്ങള്‍ക്കു മുമ്പില്‍ രണ്ട് ഓപ്ഷനുകളുണ്ട്, ഒന്നുകില്‍ ഉടന്‍ ചൈനയിലേക്ക് മടങ്ങിവരുക, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയെന്നും ക്രിസ്റ്റഫര്‍ റേ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *