റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഫോണില്‍നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

July 9, 2020 - 6:19 pm

കായംകുളം: റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഫോണില്‍നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. സംഭവത്തില്‍ കൃഷ്ണപുരം മേനാത്തേരി ചിപ്പി വീട്ടില്‍ ഉണ്ണി(30)യെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായശേഷം ഇവരുടെ തകരാറിലായ മൂന്നു മൊബൈല്‍ ഫോണുകള്‍ ശരിയാക്കി നല്‍കാമെന്നുപറഞ്ഞ് വാങ്ങി.

യുവതി ഉപയോഗിച്ചിരുന്ന ഇ- മെയില്‍ ഐഡികളും മറ്റ് ആപ്ലിക്കേഷനുകളും ഹാക്ക് ചെയ്ത് അവരുടെ ഫോട്ടോകള്‍ എടുത്തു. തുടര്‍ന്ന് മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയെടുത്തു. ഉണ്ണിയില്‍നിന്ന് നിരന്തരം ഭീഷണി വന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *