റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

July 5, 2020 - 4:24 pm

ഇടുക്കി: ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ  ഏകോപന സമിതി യോഗം ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തിന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നേതൃത്വം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ  നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകള്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കും.  ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതോടൊപ്പം ജലക്ഷാമം നേരിടുന്നതും  ജലനിധി പദ്ധതിയുള്ള പഞ്ചായത്തുകളെയും  പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതി നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഓരോ  വീടുകളിലും പ്രവര്‍ത്തിക്കുന്ന ടാപ്പുകളുടെ ആവശ്യകത കണക്കാക്കി കര്‍മ്മ പദ്ധതി തയ്യാറാക്കും.

പഞ്ചായത്തുകളിലെ കര്‍മ്മ പദ്ധതികളും വാര്‍ഷിക പദ്ധതികളും ക്രോഡീകരിച്ചു ജില്ലാതല പദ്ധതികള്‍ തയാറാക്കി സംസ്ഥാന ജല ശുചിത്വ സമിതിക്ക് കൈമാറും. ഓരോ പഞ്ചായത്തിലും ഇത് സംബന്ധിച്ച് യോഗങ്ങള്‍ ചേര്‍ന്നു ജൂലൈ 20 നകം കര്‍മ്മ പദ്ധതി രൂപീകരിച്ചു ജില്ലാ ജല ശുചിത്വ സമിതിക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനതലത്തില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംസ്ഥാന ജല ശുചിത്വ മിഷനും ജില്ലാതലത്തില്‍ ജില്ല ജല ശുചിത്വമിഷന്‍ ആയിരിക്കും.

ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മെമ്പര്‍ സെക്രട്ടറിയുമായ  കമ്മിറ്റിയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി  14 അംഗങ്ങളുണ്ട്. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ,  സുപ്രണ്ടന്റ് എഞ്ചിനീയര്‍ അനില്‍ കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിരുദ്ധന്‍ കെ കെ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5879/Jala-jeevan-mission-at-Idukki.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *