റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഓഫീസിൽ എത്തിച്ചു.

June 16, 2020 - 7:27 am

ഡൽഹി: ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ രണ്ട് ഉദ്യോഗസ്ഥരെ രാവിലെ എട്ടുമണിയോടെ കാണാതായ സംഭവത്തിന് പരിസമാപ്തി. വൈകിട്ടോടെ പാക്കിസ്ഥാൻ പോലീസ് ഇവരെ ഹൈക്കമ്മീഷൻ ഓഫീസിൽ എത്തിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ജവാൻ ആയ ഡ്രൈവറെയും ആഫീസിലെ ഒരു ജീവനക്കാരനെയും ആയിരുന്നു രാവിലെ പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയത്.

10 ദിവസം മുമ്പ് ഡൽഹിയിൽ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാര നടപടി എന്ന നിലയിൽ ആണ് രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദ് കമ്മീഷൻ ഓഫീസിൽ നിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു വിലയിരുത്തൽ. നയതന്ത്രതലത്തിൽ ശക്തമായ സമ്മർദത്തെത്തുടർന്ന് ഇന്ത്യ നടത്തിയിരുന്നത്. വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ മടക്കി എത്തിക്കുവാൻ പാകിസ്ഥാൻ നിർബന്ധിതമായി എന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *