റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു

June 14, 2020 - 11:00 am

ന്യൂഡല്‍ഹി: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തിനിടെ അമേരിക്കയില്‍ വീണ്ടും പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇന്നാണ് ഞായറാഴ്ച (14-06-20) സംഭവം പുറത്തറിയുന്നത്.

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും ഇതെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നുമാണ് വെടിവയ്പ്പിന് ന്യായീകരണമായി പോലിസ് അധികൃതര്‍ വിശദീകരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പോലിസ് മേധാവി എറിക ഷീല്‍ഡ്സ് രാജിവച്ചതായി അറ്റ്ലാന്‍ഡ മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയോടെയാണ് പോലിസ് പരിശോധനയ്ക്ക് തയ്യാറാവാതെ കൊല്ലപ്പെട്ട ബ്രൂക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലിസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്കുപിടിച്ചെടുത്ത് തന്നെ പിന്തുടര്‍ന്നവര്‍ക്കെതിരേ വെടിവയ്ക്കാനും ശ്രമിച്ചു. ഇതെത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടിവന്നതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, വെടിവയ്പ്പിന് ഇതൊരു ന്യായീകരണമല്ലെന്ന് മേയര്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *