റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍

June 13, 2020 - 3:12 pm

മാരാരിക്കുളം: നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍. കലവൂര്‍ പന്നിശ്ശേരി വെളിയില്‍ ജിന്‍സിമോന്‍ (21), മണ്ണഞ്ചേരി വെളിയില്‍ നാദിര്‍ഷ (20) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. കലവൂര്‍ തകിടിയില്‍ എ അജയ് (20), കലവൂര്‍ നന്ദകുളങ്ങരവെളി പി രാഹുല്‍ (21) എന്നിവരാണ് ചികില്‍സയിലുള്ള മറ്റ് രണ്ടുപേര്‍.

വളവനാട് ബീച്ച് റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ഇവരുടെ പിന്നാലെ ജീപ്പിലെത്തിയ പൊലീസുകാരാണ് പരിക്കേറ്റവരെ ഇതുവഴി വന്ന വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് അയച്ചത്. തങ്ങള്‍ പിന്തുടര്‍ന്നതല്ല അപകടകാരണമെന്നും ക്വാറന്റൈന്‍ വീടുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് പാര്‍ട്ടി പോകുമ്പോഴാണ് അപകടം നടന്നതെന്നും മണ്ണഞ്ചേരി സിഐ രവി സന്തോഷ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *