റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷണപ്രേമികളെ വഞ്ചിച്ചു, റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് 1500 വര്‍ഷം തടവ് വിധിച്ച് കോടതി

June 13, 2020 - 3:05 pm

ഭക്ഷണപ്രേമികളെ വഞ്ചിച്ച് പണം തട്ടിയതിന് ബാങ്കോക്കിലെ സീഫുഡ് റെസ്റ്റോറന്റിലെ രണ്ട് എക്‌സിക്യൂട്ടീവുകള്‍ക്ക് 1446 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.

മുന്‍കൂട്ടി പണം അടയ്‌ക്കേണ്ട ബുഫെ ഓഫറിന്റെ പേരില്‍ പൊതുജനങ്ങളെ വഞ്ചിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. സാധാരണഗതിയില്‍ 20 വര്‍ഷമാണ് തായ്ലാന്‍ഡ് നിയമം അനുസരിച്ച് ഇതിനുള്ള ശിക്ഷ.

ലാംഗേറ്റ് റെസ്റ്റോറന്റിലെ എക്‌സിക്യൂട്ടീവുകളായ അപിചാര്‍ട്ട് ബോവര്‍ബാന്‍ചരക്, പ്രാസ്പോര്‍ണ്‍ ബോവര്‍ബാന്‍ച എന്നിവര്‍ക്കാണ് ശിക്ഷ കിട്ടിയത്. ഇരുവരും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഈ ശിക്ഷ പകുതിയായി, 723 വര്‍ഷം വരെയായി കോടതി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ബുധനാഴ്ചയാണ് കോടതിയുടെ അസാധാരണ നടപടി ഉണ്ടായത്. തുടര്‍ന്ന് മാധ്യമങ്ങള്‍ ഇന്നലെ(12-06-20) ഇത് വാര്‍ത്തയാക്കുകയായിരുന്നു

ലാംഗേറ്റ് റെസ്റ്റോറന്റിലെ എക്‌സിക്യൂട്ടീവുകളായ അപിചാര്‍ട്ട് ബോവര്‍ബാന്‍ചരക്, പ്രാസ്പോര്‍ണ്‍ ബോവര്‍ബാന്‍ച എന്നിവര്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ നിരക്കില്‍ സീഫുഡ് ബഫെറ്റുകള്‍ക്കായി ടിക്കറ്റുകള്‍ നല്‍കിയിരുന്നു.ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ഓര്‍ഡറുകള്‍ നല്‍കുകയും ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് നിക്ഷേപിക്കുകയും വേണം. ഏകദേശം 20,000 പേര്‍ ബുക്കിംഗ് നടത്തിയതായി ആണ് തായ് പിബിഎസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ പിന്നീട് ഇരുവരും ബഫറ്റുകള്‍ റദ്ദാക്കി. ആവശ്യം നിറവേറ്റാന്‍ റെസ്റ്റോറന്റിന് മതിയായ ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. ഇതോടെ 350 ഓളം പേര്‍ പോലീസില്‍ പരാതി നല്‍കി. അപിചാര്‍ട്ടിനെയും പ്രപാസോര്‍ണിനെയും അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. ക്രിമിനല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *