റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

June 10, 2020 - 4:46 pm

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളതിനപ്പുറം ഒരു ഇളവും നല്‍കില്ല. കഴിഞ്ഞ അഞ്ചുദിവസമായി നൂറിനടുത്താണ് കൊവിഡ് രോഗികളുടെ എണ്ണം. ചില ദിവസങ്ങളില്‍ നൂറിനു മുകളിലെത്തിയിരുന്നു. ഇത് വലിയ ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

സമൂഹവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുവവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വരുന്നവര്‍ കൃത്യമായി ക്വാറന്റൈല്‍ ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *