റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നുമാസത്തിനകം ബാങ്കിങ് മേഖല സാധാരണ നില കൈവരിക്കുമെന്ന് അരവിന്ദ് കപില്‍

June 10, 2020 - 3:14 pm

ന്യൂഡല്‍ഹി: മൂന്നുമാസത്തിനകം രാജ്യത്തെ ബാങ്കിങ് മേഖല സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ചഡിഎഫ്‌സി ബാങ്ക്.

ബാങ്കിന്റെ ഇന്ത്യന്‍ തലവനായ അരവിന്ദ് കപിലാണ് ഇന്നലെ(08-06-20) തിങ്കളാഴ്ച ഇക്കാര്യം മുംബൈയില്‍ പറഞ്ഞത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനവായ്പയുടെ അടക്കമുള്ള തിരിച്ചടവുകള്‍ മുടങ്ങി കിടക്കുന്ന അവസ്ഥയുണ്ട്. അത് ഉണ്ടായിട്ടുള്ള പ്രതിസന്ധി വരുന്ന മാസങ്ങളില്‍ തീരുമെന്നാണ് കരുതുന്നത്. ഇതുവരെ 80 ശതമാനം വളര്‍ച്ചയാണ് ബാങ്കിന്റെ ഇരുചക്രവായ്പ പദ്ധതിയിലൂടെ ലഭിച്ചിരുന്നത്. അതിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *