റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ ചത്തു, ഭക്ഷണം കിട്ടാതെയാണ് മരണമെന്ന് പ്രാഥമിക നിഗമനം

June 10, 2020 - 3:12 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ മണിയാര്‍ ഇഞ്ചപൊയ്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ഒമ്പതുമണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. പത്തനംതിട്ട തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എസ്റ്റേറ്റില്‍ റബര്‍ വെട്ടാനെത്തിയ യുവാവിനെയാണ് കടുവ കൊന്നത്. ഭക്ഷണം കിട്ടാതെയാണ് കടുവ അവശനായതെന്നാണ് പ്രാഥമിക നിഗമനം. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലുമെന്ന് വനംമന്ത്രി കെ രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

കടുവ എവിടെനിന്നാണ് ഈ മേഖലയിലേക്കു വന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിടികൂടാനായി കെണി സ്ഥാപിച്ചെങ്കിലും അതില്‍ കടുവ വീണില്ല. തുടര്‍ന്നാണ് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നത്. അവയെ ഉപയോഗിച്ച് കടുവയുള്ള സ്ഥലം കണ്ടെത്തി ആനപ്പുറത്തിരുന്ന് മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. എന്നാല്‍, കടുവയെ കണ്ടെത്താനായില്ലെന്നു മാത്രമല്ല, ഒരു കുങ്കിയാന ഇടഞ്ഞ് പാപ്പാനെ ആക്രമിക്കുകയും അദ്ദേഹം അശുപത്രിയിലാവുകയും ചെയ്തു. പിന്നീട് ഒരാഴ്ചത്തേക്ക് കടുവയെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *