റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ജന ഹരീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായി; പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയായി എന്ന് തെളിവുകള്‍

May 25, 2020 - 4:27 pm

ഗോവ: ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അഞ്ജന ഹരീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായി. പ്രകൃതിവിരുദ്ധ ലൈംഗികത ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് യുവതി നിരന്തരം ഇരയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരിനല്‍കി അബോധാവസ്ഥയില്‍ ആക്കിയശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാസപരിശോധനയിലൂടെയും വിശദമായ അന്വേഷണത്തിലൂടെയും മാത്രമേ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.

കോഴിക്കോട്ടുകാരായ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഞ്ജന ഗോവയിലെത്തിയത്. ആണ്‍സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചിരുന്നത്. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് കഴുത്തില്‍ കയര്‍കുരുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കഴുത്തിനുചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകളും മുറിവുകളുമുണ്ട്. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറയുന്നത്.

അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയും ബന്ധുക്കളും സംശയിക്കുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.

അഞ്ജനയെ കാണാനില്ലെന്നുകാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായപ്പോള്‍ അഞ്ജന സുഹൃത്തുക്കളുടെകൂടെ സ്വന്തം ഇഷ്ടപ്രകാരം പോവുകയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ വനിതാ ആക്ടിവിസ്റ്റിന്റെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍നിന്ന് പോയത്. പിന്നീട് യുവതി ഈ സൗഹൃദംവിട്ട് മറ്റുചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ലഭ്യമാവുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *