റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍കടയില്‍നിന്ന് സൗജന്യകിറ്റ് വിതരണം സപ്ലൈകോയിലേക്ക് മാറ്റുന്നു

May 17, 2020 - 9:33 pm

തിരുവനന്തപുരം: റേഷന്‍കടവഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം 20ന് അവസാനിക്കും. അതുവരെ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സപ്ലൈകോ ചില്ലറവില്‍പനശാലകള്‍ വഴി വിതരണം നടത്തും. ഇതിലേക്കായി രേഖകള്‍ ഹാജരാക്കണം. 18ന് മൂന്ന്, നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും 19ന് ആറ്, ഏഴ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും 20ന് ബാക്കിയുള്ള മുഴുവന്‍ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കുമാണ് കിറ്റ് വിതരണം. തിങ്കളാഴ്ച മുതല്‍ എല്ലാ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകളുടെയും നമ്പര്‍ ഇ- പോസ് മെഷീനില്‍ തെളിയും. അതിനാല്‍ റേഷന്‍കടകളില്‍ തിരക്കില്ലെങ്കില്‍ റേഷന്‍കട ഉടമകള്‍ക്ക് ബാക്കി നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കാനാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *