റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ അഡ്മിഷന്‍ തിങ്കളാഴ്ച മുതല്‍; ക്ലാസുകള്‍ എന്നുതുടങ്ങും എന്ന കാര്യത്തില്‍ തീരുമാനമായില്ല

May 17, 2020 - 9:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും താല്‍കാലികമായി പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശത്തുനിന്നും മറ്റ് സംസ്ഥാനത്തുനിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്. സ്‌കൂളില്‍ പ്രവേശനം നേടുന്നവര്‍ നേരിട്ടോ ഓണ്‍ലൈനായോ അപേക്ഷ നല്‍കണം. സ്‌കൂളില്‍ നേരിട്ട് എത്തുന്നവര്‍ മാസ്‌ക് ഉള്‍പ്പെടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. http://sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്.

വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. പ്രവേശന നടപടി സംബന്ധിച്ച ആദ്യഘട്ട നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ പിന്നാലെ നല്‍കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ തുറക്കല്‍ വൈകുമെങ്കിലും ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി അധ്യയനം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *