ന്യൂഡൽഹി: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ്-19 കുതിച്ചുയരുകയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. മരണസംഖ്യയും വര്‍ധിക്കുന്നുണ്ട്. വിദേശ പൗരന്‍മാരാണ് രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍ തുടങ്ങി എല്ലാ രാജ്യങ്ങളും കൊവിഡ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
സൗദി അറേബ്യ
സൗദി അറേബ്യയില്‍ ശനിയാഴ്ച (16-05-2020) 2840 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 52016 ആയി. 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 302 ആയി. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് സൗദി. 23666 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. 166 പേര്‍ മാത്രമാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
യുഎഇ
യുഎഇയിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ശനിയാഴ്ച 747 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,627 ആയി. ശനിയാഴ്ച രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 214 ആയി. 7,931 പേരുടെ അസുഖം ഭേദമായി
ബഹറൈന്‍
ബഹറൈനില്‍ കൊവിഡ് ബാധിച്ച് വിദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 67 വയസ്സുള്ള ബഹ്‌റയ്ന്‍ സ്വദേശിയും 53 വയസ്സുള്ള വിദേശിയുമാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ ബഹ്‌റയ്‌നില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ രണ്ട് പേര്‍ വിദേശികളും 10 പേര്‍ സ്വദേശികളുമാണ്. ഇതോടെ ആകെ രോഗ ബാധിതര്‍ 6,747 ആയി. 2,753 പേരുടെ രോഗം ഭേദമായി.
ഒമാന്‍
ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ശനിയാഴ്ച 404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 337 പേര്‍ വിദേശികളും 67 പേര്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനില്‍ രോഗബാധിതരുടെ എണ്ണം 5029 ആയി. രാജ്യത്ത് ഇതുവരെ 1436 പേര്‍ രോഗമുക്തി നേടിഒമാനില്‍ 210 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഖത്തര്‍
ഖത്തറിൽ ശനിയാഴ്ച 1547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 30,972 , 15 മരണം. 3788 രോഗവിമുക്തര്‍
കുവൈറ്റ്
കുവൈറ്റിൽ ഇന്ന് 13,802പേര്‍ക്കാണ് രോഗബാധ. 107 മരണം. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ 942 ആണ് . 3,843 പേർക്ക് അസുഖം ഭേദമായി.



