കൊച്ചി: അറിയപ്പെടുന്ന സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി പിരിച്ചുവിട്ടു. രഹ്‌ന തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 15 വര്‍ഷ സര്‍വീസും രണ്ട് തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ച തന്നെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടാല്‍, അനീതിക്കെതിരേ ജനരോഷം ഉണ്ടാവുമെന്നു ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടിക്കൊണ്ടുപോയത്. ജൂനിയര്‍ എന്‍ജിനീയറായുള്ള പ്രമോഷനും റിസള്‍ട്ടും തടഞ്ഞുവച്ചതായും തനിക്കൊപ്പം നില്‍ക്കാന്‍ എംപ്ലോയീസ് യൂണിയന്‍പോലും തയ്യാറായില്ലെന്നും രഹ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ബിഎസ്എന്‍എല്‍ ജിയോയുമായി 15 വര്‍ഷത്തെ ചോദ്യംചെയ്യപ്പെടാത്ത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതര ആരോപണവും രഹ്‌ന ഉന്നയിക്കുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കുമെന്ന സൂചന നല്‍കിയാണ് രഹ്‌ന ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആക്ടിവിസ്റ്റായ രഹ്‌നയെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.


Yes. It is a happy news. Her activities were quite unbecoming of a public servant. Highly indecent and vulgar.