ഡല്‍ഹി: കൊവിഡ് മഹാമാരി 18 മുതല്‍ 24 മസംവരെ ലോകത്ത് നീണ്ടുനിന്നേക്കാമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫക്ഷന്‍സ് ഡിസീസ് ആന്റ് പോളിസി(സിഐഡിആര്‍എപി) പഠനറിപ്പോര്‍ട്ട് പറയുന്നു. ‘കോവിഡ്- 19 ഭാവിയും ഈ മഹാമാരിയില്‍നിന്ന് നാം പഠിച്ച പാഠങ്ങളും’ എന്നപേരില്‍ സിഐഡിആര്‍എപി വ്യൂ പോയിന്റ് പ്രസിദ്ധീകരണത്തിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ മഹാമാരിയെ പിടിച്ചുകെട്ടണമെങ്കില്‍ കുറഞ്ഞത് 60-70 ശതമാനം പേരില്‍ ഇതിനെതിരേ സ്വയംപ്രതിരോധശേഷി ആര്‍ജിച്ചെടുക്കേണ്ടിവരും.
ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ ഈ രോഗത്തിനെതിരേ സ്വയംപ്രതിരോധശേഷി ആര്‍ജിച്ചെടുക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന കൃത്യമായ പ്രവചനം അസാധ്യമാണ്. സാധാരണ കൊവിഡ്- 19 രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ രോഗപ്രതിരോധശേഷി സ്വയം കൈവരുന്നതായി കാണാറുണ്ടെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെടുന്നതായാണു കാണുന്നത്. എന്നാല്‍, കുറെയധികം പേര്‍ നൈസര്‍ഗികമായി ആ കഴിവ് നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം പ്രതിരോധശേഷിയുള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്തോറും രോഗവ്യാപനം കുറഞ്ഞുവരും. കൊവിഡിന്റെ കാര്യത്തില്‍ കൂടുതല്‍ വിലയിരുത്തലുകളും പഠനങ്ങളും ഇനിയും വേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ ലോകത്താകമാനം വ്യപിച്ചിരിക്കുന്ന കൊവിഡ്- 19 ലോക്ഡൗണും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളുംകൊണ്ട് ഒതുങ്ങാന്‍ നല്ല സാധ്യതയുണ്ട്. എങ്കിലും 18- 24 മാസത്തേക്ക് ഇപ്പോഴത്തെ ജാഗ്രത തുടരേണ്ടതാണ്.
അടുത്ത രണ്ട്, മൂന്ന് വേനല്‍ക്കാലങ്ങളില്‍ കൊറോണ വൈറസിന്റെ ചെറിയ തോതിലുള്ള വ്യാപനം കണ്ടേക്കാം. ഇതേപോലയുള്ള വ്യാപനം മഞ്ഞുകാലത്തും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന്റെ തുടര്‍ച്ചയായി 2021ലും രോഗം പ്രത്യക്ഷപ്പെട്ടേക്കാമെന്നു സാരം. നിലവില്‍ ലോകത്താകമാനം വ്യപിച്ചിരിക്കുന്ന കൊവിഡ്- 19 ലോക്ഡൗണും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളുംകൊണ്ട് ഒതുങ്ങാന്‍ നല്ല സാധ്യതയുണ്ട്. എങ്കിലും 18- 24 മാസത്തേക്ക് ഇപ്പോഴത്തെ ജാഗ്രത തുടരേണ്ടതാണ്.
സാധാരണ ഫ്‌ളൂ ഉണ്ടാക്കുന്ന വൈറസുമായി കൊറോണ വൈറസിന് നല്ല സാമ്യമുണ്ട്. എങ്കിലും ഏതെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് സ്വയംപ്രതിരോധ ശേഷി കൈവന്നിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. SASCov-2, ഇന്‍ഫ്‌ളുവന്‍സ എന്നീ വൈറസുകള്‍ സാധാരണയായി ശ്വാസോച്ഛ്വാസ വായുവിലൂടെ പകരുന്നവയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന തുള്ളികളിലൂടെ രോഗാണുക്കള്‍ അടുത്തവരിലേക്ക് പകരാം. ചില വൈറസുകള്‍ വായുമാര്‍ഗത്തിലൂടെയും പകരാറുണ്ട്. ഒരു രോഗലക്ഷണവും പ്രകടമാക്കാത്തവരില്‍ കുടികൊള്ളുന്ന വൈറസുകള്‍ മറ്റൊരാളില്‍ എത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതും കണ്ടുവരുന്നു. മുന്‍പറഞ്ഞ വൈറസുകള്‍ ചുരുങ്ങിയ കാലംകൊണ്ട് ലോകം മുഴുവന്‍ വ്യാപിക്കാന്‍തക്ക ശേഷിയുള്ളവയാണ്.
ഇന്‍ഫ്‌ളുവന്‍സയുടെ ഇന്‍ക്യുബേഷന്‍ പീരീഡ് രണ്ട് ദിവസമാണ്. കൊവിഡ്- 19 വൈറസിന്റെത് ശരാശരി അഞ്ച് ദിവസവും(2-14). ഇന്‍ക്യുബേഷന്‍ പീരിയഡ് നീണ്ടതായതിനാല്‍ രോഗാണു മറ്റുള്ളവരിലേക്ക് നിശ്ശബ്ദമായി പടരാനുള്ള സാധ്യത കൂടുതലാണ്.
ഇന്‍ഫ്‌ളുവന്‍സയുടെ ഇന്‍ക്യുബേഷന്‍ പീരീഡ് രണ്ട് ദിവസമാണ്. കൊവിഡ്- 19 വൈറസിന്റെത് ശരാശരി അഞ്ച് ദിവസവും(2-14). ഇന്‍ക്യുബേഷന്‍ പീരിയഡ് നീണ്ടതായതിനാല്‍ രോഗാണു മറ്റുള്ളവരിലേക്ക് നിശ്ശബ്ദമായി പടരാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ്- 19 വൈറസ് ശരീരത്തില്‍ പ്രവേശിച്ചാലും 25 ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമാവില്ലെന്ന പ്രത്യേകതയുണ്ട്. ഇത്തരത്തില്‍ സമൂഹവ്യാപനം നടന്നശേഷമായിരിക്കും പലപ്പോഴും വൈറസ് ബാധയെസംബന്ധിച്ച് അറിയുന്നത്.
60-70 ശതമാനം പേരില്‍ നൈസര്‍ഗിക പ്രതിരോധശേഷി കൈവന്നുകഴിഞ്ഞും ലോകത്ത് അങ്ങിങ്ങ് ഇടയ്ക്കിടെ കൊവിഡ്- 19 രോഗം പ്രത്യക്ഷപ്പെട്ടെന്നുവരാം.
നീണ്ട ഇന്‍ക്യുബേഷന്‍ പീരിയഡ്, ആപ്‌സിംറ്റമാറ്റിക് (രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍) സ്വഭാവങ്ങള്‍ എന്നിവമൂലം ഈ മഹാമാരി അവസാനിക്കും മുമ്പ് കൂടുതല്‍ ആളുകളില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ച് സുഖംപ്രാപിച്ചാല്‍ മാത്രമേ ആളുകളില്‍ നൈസര്‍ഗികമായ പ്രതിരോധശേഷി കൈവരുകയുള്ളൂ. അമേരിക്കയില്‍ ഫ്‌ളൂ വ്യാപനത്തിന്റെ സ്വഭാവവും കൊവിഡ്- 19ന്റെ ഇത്തരം പ്രവണതകളും കണക്കിലെടുത്താണ് 18-24 മാസങ്ങള്‍ ഈ രോഗം ലോകത്തു നിലനില്‍ക്കുമെന്ന് പഠനസംഘം തറപ്പിച്ചുപറയുന്നത്. 60-70 ശതമാനം പേരില്‍ നൈസര്‍ഗിക പ്രതിരോധശേഷി കൈവന്നുകഴിഞ്ഞും ലോകത്ത് അങ്ങിങ്ങ് ഇടയ്ക്കിടെ കൊവിഡ്- 19 രോഗം പ്രത്യക്ഷപ്പെട്ടെന്നുവരാം. അതെല്ലാം ഇപ്പോള്‍ ലോകം ഈ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നേരത്തെ കോവിഡ് വന്ന്, രോഗം ഭേദമായവരാണ് ഇപ്പോള്‍ ഭാഗ്യവാന്‍മാര്‍.
പരിഹാരനിര്‍ദേശങ്ങള്‍:-
1, വാക്‌സിന്‍, നൈസര്‍ഗിക പ്രതിരോധശേഷി എന്നിവ ഇല്ലെന്നുള്ള വര്‍ത്തമാനകാല സാഹചര്യം മനസിലാക്കി അടിയന്തരമായി രോഗവ്യാപനം തടയുക.
2, വൈറസ് ബാധ പൊട്ടിപ്പുറപ്പെടുംമുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ ഭൗതികസാഹചര്യം ഗവണ്‍മെന്റ് തലത്തില്‍ ഒരുക്കുക.
3, വൈറസ് ബാധയുടെ ഭീകരാവസ്ഥ സമയാസമയങ്ങളില്‍ ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരുകള്‍ സദാ സന്നദ്ധമായിരിക്കണം. ആവശ്യമായ ബോധവത്കരണം നടത്താനും സര്‍ക്കാരുകള്‍ തയ്യാറായിരിക്കണം.
4, ലോക്ഡൗണ്‍ മൂലം നിലവിലെ അടച്ചുപൂട്ടിയ അവസ്ഥയില്‍നിന്ന് എപ്പോള്‍ ആളുകള്‍ പുറത്തുകടക്കുന്നതും കാത്ത് കോവിഡും പുറത്തുതന്നെ ഇരിപ്പുണ്ട്. ജനങ്ങള്‍ പഴയതുപോലെ വീണ്ടും ഒത്തുചേരുന്ന സാഹചര്യം സംജാതമാവുന്നതോടെ രോഗവ്യാപനം വീണ്ടുമുണ്ടാവും. ഈ ഒത്തുചേരല്‍ വൈകിപ്പിച്ച്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഒരേസമയം കുറെയധികം പേര്‍ക്ക് ആശുപത്രി ട്രീറ്റ്‌മെന്റ് ആവശ്യമായിവരുന്ന സാഹചര്യം ഒഴിവാക്കുക എന്നതുമാത്രമാണ് ഇനിയുള്ള ഏക പോംവഴി.
5, ഈ മഹാമാരി അത്രപെട്ടെന്നൊന്നും അവസാനിക്കുകയില്ലെന്നും കുറഞ്ഞത് രണ്ടുവര്‍ഷംവരെ ഈ മഹാമാരിയെ നേരിടാന്‍ ജനങ്ങളെ സജ്ജരാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറായിരിക്കണമെന്നും പഠനസംഘം മുന്നറിയിപ്പു നല്‍കുന്നു.




Good blog you have here.. It’s difficult to find excellent writing like yours these
days. I honestly appreciate people like you! Take care!!
https://www.letbookings.com/2020/01/19/most-visited-seniors-online-dating-services-absolutely-free/ dating websites for older adults