റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമരനെല്ലൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു; ഹൃദ്രോഗമോ കൊറോണയോ? മരണത്തില്‍ ദുരൂഹത; മൃതദേഹം വിട്ടു കിട്ടിയില്ല.

May 7, 2020 - 4:26 am

കുമാരനല്ലൂര്‍: സംക്രാന്തി സ്വദേശിനി ടി.ജെ സുമി (37) കുവൈറ്റില്‍ മരിച്ചു. പാറമ്പുഴ സംക്രാന്തി തെക്കനായില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും തങ്കമ്മയുടെയും മകളാണ് സുമി. മരണകാരണം ഹൃദ്രോഗമാണോ കൊവിഡ് 19 ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ദുരൂഹത നില്‍ക്കുന്നതിനാല്‍ മൃതദേഹം വിട്ടു കിട്ടിയില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സഹോദരി പറഞ്ഞു. മൃതദേഹം വിട്ടുകിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഇവര്‍ പറയുന്നു.

കുവൈത്തില്‍ ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറു മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുള്ള ഒരു ഏജന്‍സി വഴി ഇവര്‍ കുവൈത്തില്‍ എത്തി. ഏതാനും നാളുകള്‍ക്കു ശേഷം ഇവരുടെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഇന്ത്യന്‍ എംബസ്സിയുടെ റെസ്‌ക്യൂ ഹോമില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരുമാണ് ഇവിടെ താമസിക്കുന്നത്.

വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത പെണ്‍കുട്ടി സഹോദരിയുടെ സംരക്ഷണയിലും രണ്ടാമത്തെ ആണ്‍കുട്ടി വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ സംരക്ഷണയിലുമാണ് കഴിയുന്നത്. ഭര്‍ത്താവ് നാളുകള്‍ക്കു മുമ്പ് ഇവരുമായി അകന്നാണ് കഴിയുന്നത്. ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സഹോദരി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *