റായ്പൂര്‍: മദ്യവില്‍പനയ്ക്ക് മധ്യപ്രദേശ സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. മദ്യക്കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണിത്. ഹോം ഡെലിവറി സൗകര്യവുമുണ്ട്. മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്ത് മദ്യം ബുക്ക് ചെയ്യാം. ഇത് ഒടിപി വഴി സ്വീകരിക്കും. കേന്ദ്രത്തിന്റെ അനുമതിയോടെ സംസ്ഥാനങ്ങളില്‍ തുറന്ന മദ്യശാലകള്‍ക്കുമുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് പലയിടത്തും ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത്. ചിലയിടങ്ങളില്‍ ആളുകളെ നിയന്ത്രക്കാന്‍ പൊലീസിന്റെ ഇടപെടല്‍ വേണ്ടിവരുന്നുണ്ട്.



